കൊ​ച്ചി: ഐ​എ​സ്എ​ൽ ഫു​ട്‌​ബോ​ള്‍ പ്ര​മാ​ണി​ച്ച് കൂ​ടു​ത​ൽ സ​ർ​വീ​സു​മാ​യി കൊ​ച്ചി മെ​ട്രോ. ഞാ​യ​റാ​ഴ്ച രാ​ത്രി 9.30 മു​ത​ൽ 11 വ​രെ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു സ്റ്റേ​ഡി​യം സ്റ്റേ​ഷ​നി​ൽ നി​ന്ന് പ​ത്ത് സ​ര്‍​വീ​സു​ക​ള്‍ ആ​ലു​വ​യി​ലേ​ക്കും തൃ​പ്പൂ​ണി​ത്തു​റ​യി​ലേ​ക്കും ന​ട​ത്തും.

രാ​ത്രി 9.35, 9.43, 9.52, 10, 10.9, 10.17, 10.26, 10.37, 10.48,11 എ​ന്നീ സ​മ​യ​ങ്ങ​ളി​ലാ​യി തൃ​പ്പൂ​ണി​ത്തു​റ​യി​ലേ​ക്കും 9.34, 9.43, 9.51, 10, 10.08, 10.17, 10.25, 10.37, 10.49, 11 നും ​ആ​ലു​വ​യി​ലേ​ക്കും സ​ര്‍​വീ​സ് ഉ​ണ്ടാ​കും.

ഐ​എ​സ്എ​ല്‍ ഫു​ട്ബോ​ളി​ലെ ഈ ​വ​ർ​ഷ​ത്തെ അ​വ​സാ​ന ഹോം ​മ​ത്സ​ര​ത്തി​ൽ മു​ഹ​മ്മ​ദ​ൻ​സ് സ്പോ​ർ​ട്ടി​ങ്ങി​നെ​യാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് നേ​രി​ടു​ന്ന​ത്. വൈ​കു​ന്നേ​രം 7.30ന് ​മ​ത്സ​രം ആ​രം​ഭി​ക്കും.