കൊ​ച്ചി: കോ​ത​മം​ഗ​ലം നെ​ല്ലി​ക്കു​ഴി​യി​ല്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളാ​യ അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക​ള്‍ ആ​റു​വ​യ​സു​കാ​രി മു​സ്‌​ക്കാ​ന കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ ര​ണ്ടാ​ന​മ്മ അ​നീ​ഷ​യെ ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ച്ച​തോ​ടെ വി​ശ​ദ​മാ​യ ചേ​ദ്യം ചെ​യ്യ​ലി​നൊ​രു​ങ്ങി പോ​ലീ​സ്. അ​നീ​ഷ ക​രു​തി​ക്കൂ​ട്ടി ന​ട​ത്തി​യ കൊ​ല​പാ​ത​ക​മാ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ത​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ല്‍ കു​ട്ടി ബാ​ധ്യ​ത ആ​കാ​തെ ഒ​ഴി​വാ​ക്കാ​ന്‍ വേ​ണ്ടി​യാ​യി​രു​ന്നു കൊ​ല​പാ​ത​ക​മെ​ന്നാ​ണ് നി​ല​വി​ല്‍ ന​ല്‍​കി​യി​രി​ക്കു​ന്ന മൊ​ഴി. ഈ ​കാ​ര്യ​ങ്ങ​ളി​ല​ട​ക്കം ക​സ്റ്റ​ഡി​ല്‍ വ്യ​ക്ത​ത തേ​ടാ​നാ​ണ് പോ​ലീ​സ് നീ​ക്കം. അ​നീ​ഷ​യു​മാ​യി അ​ടു​പ്പ​മു​ള്ള നെ​ല്ലി​ക്കു​ഴി സ്വ​ദേ​ശി​യാ​യ ദു​ര്‍​മ​ന്ത്ര​വാ​ദി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്‌​തെ​ങ്കി​ലും കു​ട്ടി​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ഇ​യാ​ള്‍​ക്ക് ബ​ന്ധ​മി​ല്ലെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. കു​ട്ടി​യു​ടെ പി​താ​വി​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​രു​ന്നെ​ങ്കി​ലും നി​ര​പ​രാ​ധി​യാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട് വി​ട്ട​യ​ച്ചി​രു​ന്നു.

ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ അ​നീ​ഷ​യി​ല്‍ ദു​ര്‍​മ​ന്ത്ര​വാ​ദ​ത്തി​ന്‍റെ സ്വാ​ധീ​നം ഉ​ണ്ടെ​ങ്കി​ലും കൊ​ല​പാ​ത​ക​ത്തി​ല്‍ ഇ​തു ഘ​ട​ക​മാ​യി​ട്ടി​ല്ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മം. എ​ന്നാ​ല്‍ ഈ ​കാ​ര്യ​ങ്ങ​ളി​ല്‍ പോ​ലീ​സ് കൂ​ടു​ത​ല്‍ വ്യ​ക്ത​ത തേ​ടും. അ​ഞ്ച് ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യി​ല്‍ പ​ര​മാ​വ​ധി തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ക്കാ​നാ​ണ് പോ​ലീ​സ് ല​ക്ഷ്യ​മി​ടു​ന്ന​ത്. വീ​ട്ടി​ല​ട​ക്കം വീ​ണ്ടു​മെ​ത്തി​ച്ചേ​ക്കും. അ​തി​നി​ടെ കൊ​ല്ല​പ്പെ​ട്ട മു​സ്‌​ക്കാ​ന​യു​ടെ ക​ബ​റ​ട​ക്കം രാ​വി​ലെ 10ന് ​നെ​ല്ലി​ക്കു​ന്ന​ത്ത് ജു​മാ മ​സ്ജി​ദി​ല്‍ ന​ട​ന്നു. അ​നീ​ഷ​യു​ടെ കു​ട്ടി​യെ ശി​ശു​ക്ഷേ​മ സ​മി​തി​ക്കു കൈ​മാ​റി.