രാജസ്ഥാനില്‍ ഗ്യാസ് ടാങ്കര്‍ വാഹനങ്ങളിലിടിച്ച് തീപിടിത്തം; അഞ്ച് പേര് വെന്തുമരിച്ചു
Friday, December 20, 2024 11:09 AM IST
ജയ്പൂര്‍: രാജസ്ഥാനില്‍ എല്‍പിജി ഗ്യാസ് ടാങ്കര്‍ മറ്റ് വാഹനങ്ങളിലിടിച്ച് വന്‍ തീപിടിത്തം. ജയ്പൂര്‍ അജ്മീര്‍ ദേശീയപാതയില്‍ പെട്രോള്‍ പമ്പിന് സമീപമാണ് അപകടം.
തീപിടിത്തത്തില്‍ പൊള്ളലേറ്റ് അഞ്ച് പേര് മരിച്ചു. 41 പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ 20 പേരുടെ നില ഗുരുതരമാണ്.
40 വാഹനങ്ങൾ കത്തിനശിച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെയാണ് സംഭവം. അപകടമുണ്ടായതിന് പിന്നാലെ മറ്റ് വാഹനങ്ങളിലേക്കും ഇന്ധന പമ്പിലേയ്ക്കും തീ പടരുകയായിരുന്നു. ഇരുപതോളം ഫയർ എഞ്ചിനുകൾ എത്തിയാണ് തീ അണച്ചത്.