ആറ് വയസുകാരിയുടെ മരണം കൊലപാതകമോ?; രക്ഷിതാക്കൾ കസ്റ്റഡിയിൽ
Thursday, December 19, 2024 6:08 PM IST
കൊച്ചി: കോതമംഗലത്ത് അതിഥി തൊഴിലാളിയുടെ മകളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ സൂചനകളുടെ അടിസ്ഥാനത്തിൽ മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു
കോതമംഗലം നെല്ലിക്കുഴി പുതുപ്പാലം ഭാഗത്ത് താമസിക്കുന്ന യുപി സ്വദേശി അജാസ് ഖാന്റെ മകൾ മുസ്കാൻ (ആറ്) ആണ് മരിച്ചത്. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ലെന്നാണ് രക്ഷിതാക്കൾ പോലീസിൽ മൊഴി നൽകിയത്.
എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി എന്നാണ് പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ മാതാപിതാക്കളെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് പോലീസ് പറഞ്ഞു.