ന്യൂ​ഡ​ല്‍​ഹി: അ​സാ​ധാ​ര​ണ പ്ര​തി​ഷേ​ധ​ത്തി​ന് പി​ന്നാ​ലെ പാ​ര്‍​ല​മെ​ന്‍റ് സ​മ്മേ​ള​നം വെ​ട്ടി​ച്ചു​രു​ക്കാൻ തീരുമാനം. ശീ​ത​കാ​ല സ​മ്മേ​ള​നം അ​വ​സാ​നി​പ്പി​ച്ച് ഇ​രു​സ​ഭ​ക​ളും ഇ​ന്ന് പി​രി​യും.

വെ​ള്ളി​യാ​ഴ്ച​യാ​ണ് സ​മ്മേ​ള​നം അ​വ​സാ​നി​ക്കാ​നി​രു​ന്ന​ത്. എ​ന്നാ​ൽ ഭ​ര​ണ-​പ്ര​തി​പ​ക്ഷ വാ​ക്‌​പോ​ര് കൈ​യാ​ങ്ക​ളിയി​ല്‍ എ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ സ​ഭ പി​രി​യാ​ൻ സ്പീക്കറുടെ ഓഫീസ് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

അം​ബേ​ദ്ക​ർ വി​വാ​ദ​ത്തി​ൽ നാ​ട​കീ​യ സം​ഭ​വ​ങ്ങ​ളാ​ണ് രാ​വി​ലെ പാ​ര്‍​ല​മെ​ന്‍റി​ന്‍റെ പ​ടി​ക്കെ​ട്ടി​ല്‍ ഉ​ണ്ടാ​യ​ത്. അം​ബേ​ദ്ക​ർ വി​ഷ​യ​ത്തി​ൽ ഗാ​ന്ധി കു​ടും​ബം മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാണ് ബി​ജെ​പി എം​പി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ർ​ല​മെ​ന്‍റി​ന്‍റെ പ്ര​ധാ​ന ക​വാ​ട​ത്തി​ൽ പ്ര​തി​ഷേ​ധം ആ​രം​ഭി​ച്ച​ത്. അം​ബേ​ദ്ക​റെ സ്ഥി​ര​മാ​യി അ​ധി​ക്ഷേ​പി​ക്കു​ന്ന​ത് ഗാ​ന്ധി കു​ടും​ബ​മാ​ണെ​ന്ന് ആ​രോ​പി​ച്ചാ​ണ് ബി​ജെ​പി എം​പി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ൻ​ഡി​എ പ്ര​തി​ഷേ​ധി​ച്ച​ത്.

ബി​ജെ​പി​യു​ടെ പ്ര​തി​ഷേ​ധം ന​ട​ക്കു​ന്ന​തി​നി​ടെ കോ​ണ്‍​ഗ്ര​സ് എം​പി​മാ​ർ അം​ബേ​ദ്ക​റു​ടെ ചി​ത്രം ഉ​ൾ​പ്പെ​ടെ പ്ല​ക്കാ​ർ​ഡു​ക​ളു​മാ​യി പാ​ർ​ല​മെ​ന്‍റ് വ​ള​പ്പി​ലെ​ത്തി പ്ര​തി​ഷേ​ധി​ച്ചു. പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ കോ​ണ്‍​ഗ്ര​സ് എം​പി​മാ​ർ ബി​ജെ​പി എം​പി​മാ​ർ​ക്ക് ​സ​മീ​പം കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു.

പി​ന്നീ​ട് പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് പോ​കാ​നെ​ത്തി​യ രാ​ഹു​ൽ ഗാ​ന്ധി​യെ​യും മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും പ്രി​യ​ങ്ക ഗാ​ന്ധി​യെ​യും ബി​ജെ​പി എം​പി​മാ​ർ കൈ​യേ​റ്റം ചെ​യ്തു​വെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു.

പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​നി​ടെ രാ​ഹു​ലി​നെ​യും ഖാ​ർ​ഗെ​യും പ്രി​യ​ങ്ക​യെ​യും ബി​ജെ​പി എം​പി​മാ​ർ ത​ട​യു​ക​യും പി​ന്നീ​ട് പി​ടി​ച്ചു ത​ള്ളു​ക​യു​മാ​യി​രു​ന്നു. ഇ​തോ​ടെ കോ​ണ്‍​ഗ്ര​സ്-​ബി​ജെ​പി എം​പി​മാ​ർ ത​മ്മി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി.