സമൂഹത്തിലെ തെറ്റായ പ്രവണതകളെല്ലാം പോലീസിലുമുണ്ട്: മുഖ്യമന്ത്രി
Saturday, December 14, 2024 11:46 AM IST
ന്യൂഡല്‍ഹി: സമൂഹത്തിലെ തെറ്റായ പ്രവണതകളെല്ലാം പോലീസിലുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അവരോട് കര്‍ക്കശമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തൃശൂരില്‍ പോലീസ് പാസിംഗ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വര്‍ഗീയത, തീവ്രവാദ നിലപാടുകളോട് വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മതനിരപേക്ഷതയ്ക്ക് പോറലേല്‍ക്കരുത്.
തെറ്റായ പ്രവണതകളുടെ പേരില്‍ സേനയില്‍നിന്ന് പുറത്താക്കപ്പെട്ടവരുമുണ്ട്. ജനങ്ങളാണ് എല്ലാ സര്‍വീസ് മേഖലയുടെയും യജമാനന്മാരെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.