നാലു വയസുകാരിയുടെ കൈ വിരല്‍ അടുക്കള സിങ്കില്‍ കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാസേന
Thursday, December 12, 2024 8:51 PM IST
തൃശൂര്‍: നാലു വയസുകാരിയുടെ കൈവിരല്‍ അടുക്കള സിങ്കില്‍ കുടുങ്ങി. മാടക്കത്തറ പടിഞ്ഞാറെ വെള്ളാനിക്കരയില്‍ പട്ടത്ത് വീട്ടില്‍ ഉമേഷിന്റെ മകള്‍ ദര്‍ശനയുടെ കൈയാണ് കുടുങ്ങിയത്.
അഗ്നിരക്ഷാ സേനയെത്തിയാണ് കുട്ടിയെ രക്ഷിച്ചത്. വീട്ടുകാര്‍ കുട്ടിയുടെ കൈ പുറത്തെടുക്കാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. തുടർന്ന് അഗ്നിരക്ഷാസേനയെ വിളിക്കുകയായിരുന്നു.
സംഭവ സ്ഥലത്തെത്തിയ അഗ്നി രക്ഷാ സേനാംഗങ്ങള്‍ ആദ്യം സിങ്ക് അഴിച്ചു മാറ്റി. ശേഷം വേസ്റ്റ് കംപ്ലിംഗ് മുറിച്ചു മാറ്റിയതിനു ശേഷം കുട്ടിയുടെ വിരല്‍ സുരക്ഷിതമായി വേര്‍പെടുത്തുകയായരുന്നു.
സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ എം.ജി. രാജേഷിന്റെ നേതൃത്വത്തില്‍ ആയിരുന്നു ഓപ്പറേഷന്. ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ പി.ഒ. വില്‍സണ്‍, വി. രമേശ് , വി.വി ജിമോദ്, ഷാജു ഷാജി എന്നിവര്‍ കൂടി ചേര്‍ന്നാണ് രക്ഷപ്രവര്‍ത്തനം നടത്തിയത്.