ഉത്തർപ്രദേശിൽ മൈഗ്രേഷൻ പ്രോഗ്രാമിന് പോയ നവോദയ സ്കൂൾ വിദ്യാർഥികൾക്ക് മർദനമേറ്റതായി പരാതി
Thursday, December 12, 2024 6:22 PM IST
ലക്നോ: ഉത്തർപ്രദേശിൽ മൈഗ്രേഷൻ പ്രോഗ്രാമിന് പോയ നേര്യമംഗലം നവോദയ സ്കൂളിലെ വിദ്യാർഥികൾക്ക് മർദനമേറ്റതായി പരാതി. ബുധനാഴ്ച രാത്രിയാണ് സംഭവം.
മുതിർന്ന വിദ്യാർഥികളാണ് മലയാളി വിദ്യാർഥികളെ മർദിച്ചതെന്ന് രക്ഷിതാക്കൾ പറഞ്ഞു. 26 കുട്ടികളാണ് ഉത്തർപ്രദേശിലെ ബലിയ നവോദയ സ്കൂളിൽ നടക്കുന്ന ഒരു വർഷത്തെ മൈഗ്രേഷൻ പ്രോഗ്രാമിൽ പങ്കെടുക്കുന്നത്.
മർദനമേറ്റ ഒരു കുട്ടി ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പോലീസിൽ പരാതി നൽകുമെന്ന് നേര്യമംഗലം നവോദയ സ്കൂൾ അധികൃതർ പറഞ്ഞു.