കാ​സ​ര്‍​ഗോ​ഡ്: തേ​ങ്ങ​യി​ടു​ന്ന​തി​നി​ടെ വൈ​ദ്യു​തി ക​മ്പി​യി​ല്‍​നി​ന്ന് ഷോ​ക്കേ​റ്റ് താ​ഴെ​വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​യാ​ള്‍ മ​രി​ച്ചു. പ​ര​പ്പ തോ​ട​ഞ്ചാ​ല്‍ സ്വ​ദേ​ശി ര​വി(46) ആ​ണ് മ​രി​ച്ച​ത്. ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് അ​പ​ക​ടം. ഷോ​ക്കേ​റ്റ് താ​ഴേ​ക്ക് തെ​റി​ച്ചു​വീ​ണ് ഗു​രു​ത​ര പ​രി​ക്കേ​ല്‍​ക്കു​ക​യാ​യി​രു​ന്നു.