തി​രു​വ​ന​ന്ത​പു​രം: അ​മ്മ​യെ ദേ​ഹോ​പ​ദ്ര​വം ഏ​ല്‍​പ്പി​ച്ച​യാ​ളു​ടെ വീ​ട്ടി​ല്‍ ക​യ​റി സ്‌​കൂ​ട്ട​ര്‍ ക​ത്തി​ച്ച യു​വ​തി അ​റ​സ്റ്റി​ല്‍. പൊ​ഴി​യൂ​ര്‍ പ്ലാ​ങ്കാ​ല​വി​ള​യി​ല്‍ ശാ​ലി (30) ആ​ണ് പി​ടി​യി​ലാ​യ​ത്.

തി​രു​വ​ന്ത​പു​രം പാ​റ​ശാ​ല പൊ​ഴി​യൂ​രി​ലാ​ണ് സം​ഭ​വം. കേ​സി​ല്‍ ര​ണ്ടാം പ്ര​തി​യാ​യ ശാ​ലി​യെ പൊ​ഴി​യൂ​ര്‍ പോ​ലീ​സാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പൊ​ഴി​യൂ​ര്‍ സ്വ​ദേ​ശി ബി​ബി​ന്‍റെ സ്ഥ​ല​ത്ത് പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന സ്‌​കൂ​ട്ട​ര്‍ ക​ഴി​ഞ്ഞ 27ന് ​വെ​ളു​പ്പി​ന് ശാ​ലി​യും സ​ഹോ​ദ​ര​ന്‍ സ​ന്തോ​ഷ് കു​മാ​റും ചേ​ര്‍​ന്നാ​ണ് ക​ത്തി​ച്ച​ത്. ശാ​ലി​യു​ടെ അ​മ്മ​യെ ഇ‍​യാ​ൾ ദേ​ഹോ​പ​ദ്ര​വം ഏ​ല്‍​പ്പി​ച്ച​തി​നെ​തി​രെ പൊ​ഴി​യൂ​ര്‍ സ്റ്റേ​ഷ​നി​ല്‍ കേ​സു​ണ്ട്. ഈ ​വി​രോ​ധ​മാ​ണ് സ്‌​കൂ​ട്ട​ര്‍ ക​ത്തി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു.

പൊ​ഴി​യൂ​ര്‍ എ​സ്എ​ച്ച്ഒ ആ​സാ​ദ് അ​ബ്ദു​ല്‍ ക​ലാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും മ​റ്റും പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​യെ ക​ണ്ടെ​ത്തി​യ​ത്. നെ​യ്യാ​റ്റി​ന്‍​ക​ര കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.