രാജസ്ഥാനിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; മൂന്ന് വിദ്യാർഥികൾ മരിച്ചു
Sunday, December 8, 2024 9:40 PM IST
ജയ്പുർ: രാജസ്ഥാനിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് വിദ്യാർഥികൾ മരിച്ചു. 25 പേർക്ക് പരിക്കേറ്റു.
രാജ്സമന്ദ് ജില്ലയിലാണ് അപകടമുണ്ടായത്. പാലിയിലേയ്ക്ക് വിനോദയാത്രയ്ക്ക് പോയ സ്കൂൾ വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.
അമേതിലെ സ്കൂളിൽ നിന്നുള്ള വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്. 62 വിദ്യാർഥികളും ആറ് അധ്യാപകരും സംഘത്തിലുണ്ടായിരുന്നു.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.