ചങ്ങനാശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി യുവാവ് അറസ്റ്റിൽ
Sunday, December 8, 2024 9:13 PM IST
കോട്ടയം: ചങ്ങനാശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി യുവാവ് അറസ്റ്റിൽ. വാഴപ്പള്ളി പടിഞ്ഞാറ് സ്വദേശിയായ അജീബ്.എച്ച് (44) ആണ് പിടിയിലായത്.
26.84 ഗ്രാം നൈട്രോസെപാം ഗുളികകളുമായി പിടിയിലായത്. ചങ്ങനാശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രമോദ്.ടി.എസ്സിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ആന്റണി മാത്യു, സിവിൽ എക്സൈസ് ഓഫീസർമാരായ രതീഷ്.കെ.നാണു, ഷഫിൽ.പി.ഷൗക്കത്ത്, അജിത്.എസ്.നായർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.