കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് താന്‍ മാറുമെന്നത് മാധ്യമസൃഷ്ടി: കെ. സുധാകരൻ
Sunday, December 8, 2024 6:55 PM IST
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് താന്‍ മാറുമെന്നത് മാധ്യമസൃഷ്ടിയാണെന്ന് കെ.സുധാകരൻ. മാധ്യമങ്ങള്‍ ഉണ്ടാക്കുന്ന പ്രചാരണമാണിതെന്നും മാറ്റം തീരുമാനിക്കുന്നത് ഇവിടെയല്ലെന്നും സുധാകരന് പറഞ്ഞു.
ഉപതെരഞ്ഞെടുപ്പിന് ശേഷം കെപിസിസി അധ്യക്ഷനെ മാറ്റും എന്ന തരത്തിൽ വന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതിനിടെ സംസ്ഥാന കോണ്‍ഗ്രസിൽ നേതൃമാറ്റത്തിന്റെ ആവശ്യം ഇല്ലെന്ന് ശശി തരൂർ എംപി പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിൽ കെ സുധാകരന്റെ നേതൃത്വത്തിൽ മികച്ച വിജയം നേടിയെന്നും പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സീറ്റ് നിലനിർത്തിയെന്നും തരൂർ പറഞ്ഞു. കെ സുധാകരന്റെ നേതൃത്വത്തിൽ പാർട്ടി നല്ല പ്രകടനം ആണ് കാഴ്ച വെച്ചത്. സുധാകരനെ മാറ്റേണ്ട കാര്യമില്ലെന്നും തരൂർ പ്രതികരിച്ചു.