തി​രു​വ​ന​ന്ത​പു​രം: കേ​ര​ളാ ബാ​ങ്ക് എം​പ്ലോ​യീ​സ് കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ളാ ബാ​ങ്ക് ജീ​വ​ന​ക്കാ​ർ ഇ​ന്നു മു​ത​ൽ ശ​നി​യാ​ഴ്ച വ​രെ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ​ണി​മു​ട​ക്കും. ബാ​ങ്കി​ന്‍റെ സം​സ്ഥാ​ന​ത്തെ 823 ശാ​ഖ​ക​ളി​ലെ​യും ഹെ​ഡ് ഓ​ഫീ​സി​ലെ​യും റീ​ജ​ണ​ൽ ജി​ല്ലാ ഓ​ഫീ​സു​ക​ളി​ലെ​യും ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കും.

ജീ​വ​ന​ക്കാ​രു​ടെ കു​ടി​ശ്ശി​ക​യാ​യ 39 ശ​ത​മാ​നം ക്ഷാ​മ ബ​ത്ത അ​നു​വ​ദി​ക്കു​ക, കാ​ലാ​വ​ധി ക​ഴി​ഞ്ഞ് മൂ​ന്ന് വ​ർ​ഷ​മാ​യ ശ​മ്പ​ള പ​രി​ഷ്ക്ക​ര​ണ​ത്തി​ന് ക​മ്മി​റ്റി​യെ നി​യ​മി​ക്കു​ക, ബാ​ങ്കി​ലെ ര​ണ്ടാ​യി​ര​ത്തോ​ളം ഒ​ഴി​വു​ക​ൾ പി​എ​സ്‍​സി​ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്യു​ക, മ​ല​പ്പു​റം ജി​ല്ല​യി​ലെ ജീ​വ​ന​ക്കാ​രു​ടെ ത​ട​ഞ്ഞു​വെ​ച്ച പ്ര​മോ​ഷ​നു​ക​ള്‍ അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് പ​ണി​മു​ട​ക്ക്.

ആ​വ​ശ്യ​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മു​ണ്ടാ​കു​ന്നി​ല്ലെ​ങ്കി​ൽ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്കു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ശി​വ​കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ​സ്. ശ്യാം​കു​മാ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.