ഹൈ​ദ​രാ​ബാ​ദ്: സ​യി​ദ് മു​ഷ്താ​ഖ് അ​ലി ട്രോ​ഫി ട്വ​ന്‍റി-20 ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ നാ​ഗാ​ല​ന്‍​ഡി​നെ​തി​രേ കേ​ര​ള​ത്തി​ന് ത​ക​ർ​പ്പ​ൻ ജ​യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത് നാ​ഗാ​ല​ന്‍​ഡ് ഉ​യ​ര്‍​ത്തി​യ 121 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം കേ​ര​ളം 11.2 ഓ​വ​റി​ല്‍ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ മ​റി​ക​ട​ന്നു.

നാ​യ​ക​ൻ സ​ഞ്ജു സാം​സ​ൺ ഇ​ല്ലാ​തെ​യി​റ​ങ്ങി​യ കേ​ര​ള​ത്തി​ന് രോ​ഹ​ൻ കു​ന്നു​മ്മ​ലി​ന്‍റെ​യും (28 പ​ന്തി​ല്‍ 57), സ​ച്ചി​ന്‍ ബേ​ബി​യു​ടെ​യും (31 പ​ന്തി​ല്‍ പു​റ​ത്താ​ക്കാ​തെ 48) ത​ക​ർ​പ്പ​ൻ ഇ​ന്നിം​ഗ്സാ​ണ് വി​ജ​യം സ​മ്മാ​നി​ച്ച​ത്.

നേ​ര​ത്തെ ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത നാ​ഗാ​ല​ന്‍​ഡി​ന് ഓ​പ്പ​ണ​ർ​മാ​രാ​യ ഷം​പാ​രി​യും ജൊ​നാ​ഥ​നും ചേ​ർ​ന്ന് മി​ക​ച്ച തു​ട​ക്ക​മാ​ണ് ന​ല്കി​യ​ത്. ഇ​രു​വ​രും ചേ​ർ​ന്ന് ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ 57 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ന്നാ​ൽ, പ​ത്താ​മോ​വ​റി​ൽ ജൊ​നാ​ഥ​നെ (22) പു​റ​ത്താ​ക്കി​യ അ​ബ്ദു​ള്‍ ബാ​സി​ത് കേ​ര​ള​ത്തി​ന് ആ​ദ്യ ബ്രേ​ക്ക്ത്രൂ സ​മ്മാ​നി​ച്ചു. പ​ത്തു റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​തി​നി​ടെ ഷം​പാ​രി​യെ(32) പു​റ​ത്താ​ക്കി ജ​ല​ജ് സ​ക്സേ​ന വീ​ണ്ടും പ്ര​ഹ​ര​മേ​ല്‍​പ്പി​ച്ചു. പി​ന്നാ​ലെ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ‌ നാ​ഗാ​ലാ​ൻ​ഡി​ന് വി​ക്ക​റ്റ് ന​ഷ്ട​മാ​യി​ക്കൊ​ണ്ടി​രു​ന്നു.

പി​ന്നാ​ലെ, ചേ​ത​ന്‍ ബി​ഷ്ട് (12), അ​ഫ്സ​ൽ (നാ​ല്), ഷി​മോ​മി (ഏ​ഴ്) എ​ന്നി​വ​രെ പു​റ​ത്താ​ക്കി​യ എ​ൻ.​പി. ബേ​സി​ല്‍ ആ​ഞ്ഞ​ടി​ച്ച​തോ​ടെ നാ​ഗാ​ല​ൻ​ഡ് അ​ഞ്ചി​ന് 85 റ​ൺ​സെ​ന്ന നി​ല​യി​ൽ ത​ക​ർ​ന്നു. തു​ട​ർ​ന്ന് ക്രീ​സി​ൽ ഒ​ന്നി​ച്ച ജെ. ​സു​ജി​ത്തും (അ​ഞ്ച്) ഡി. ​നി​ശ്ച​ലും (22) ചേ​ർ​ന്ന് പി​ടി​ച്ചു​നി​ല്ക്കാ​ൻ ശ്ര​മി​ച്ചു. ഇ​രു​വ​രും ചേ​ർ​ന്ന് 28 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ന്നാ​ൽ, സ്കോ​ർ 113 റ​ൺ​സി​ൽ നി​ല്ക്കെ നി​ശ്ച​ലി​നെ​യും തൊ​ട്ടു​പി​ന്നാ​ലെ സു​ജി​ത്തി​നെ​യും ബേ​സി​ൽ ത​മ്പി പു​റ​ത്താ​ക്കി. പി​ന്നാ​ലെ മൂ​ന്നു റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​തി​നി​ടെ ഖ്രി​വി​സ്തോ​യെ (ര​ണ്ട്) എം.​ഡി. നി​തീ​ഷും പു​റ​ത്താ​ക്കി​യ​തോ​ടെ എ​ട്ടി​ന് 120 റ​ൺ​സെ​ന്ന നി​ല​യി​ൽ നാ​ഗാ​ല​ൻ​ഡി​ന്‍റെ ഇ​ന്നിം​ഗ്സ് അ​വ​സാ​നി​ച്ചു.

കേ​ര​ള​ത്തി​നാ​യി എ​ൻ.​പി. ബേ​സി​ല്‍ 16 റ​ണ്‍​സ് വ​ഴ​ങ്ങി മൂ​ന്നു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ൾ ബേ​സി​ല്‍ ത​മ്പി 27 റ​ണ്‍​സി​ന് ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു.

121 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍​ന്ന കേ​ര​ള​ത്തി​ന് ര​ണ്ടാം ഓ​വ​റി​ൽ​ത്ത​ന്നെ വി​ഷ്ണു വി​നോ​ദി​നെ (ര​ണ്ട്) ന​ഷ്ട​മാ​യി. എ​ന്നാ​ൽ കൂ​റ്റ​ന​ടി​ക​ളോ​ടെ ക്രീ​സി​ൽ ഒ​ന്നി​ച്ച രോ​ഹ​ന്‍ കു​ന്നു​മ്മ​ലും സ​ച്ചി​ന്‍ ബേ​ബി​യും ചേ​ർ​ന്ന് സ്കോ​ർ ഉ​യ​ർ​ത്തി.

ഇരുവരും ചേർന്ന് രണ്ടാംവിക്കറ്റിൽ 55 പന്തിൽ 105 റൺസാണ് അടിച്ചുകൂട്ടിയത്. സ്കോ​ർ 110 റ​ൺ​സി​ൽ നി​ല്ക്കെ വി​ജ​യ​ത്തി​ന​രി​കെ രോ​ഹ​ന്‍ കു​ന്ന​മ്മ​ൽ പു​റ​ത്താ​യെ​ങ്കി​ലും സ​ല്‍​മാ​ന്‍ നി​സാ​ര്‍(3 പ​ന്തി​ല്‍ 11) കേ​ര​ള​ത്തി​ന്‍റെ വി​ജ​യം പൂ​ര്‍​ത്തി​യാ​ക്കി.

ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ സ​ര്‍​വീ​സ​സി​നെ ത​ക​ര്‍​ത്ത കേ​ര​ളം ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ മ​ഹാ​രാ​ഷ്ട്ര​യോ​ട് തോ​റ്റി​രു​ന്നു. ജ​യ​ത്തോ​ടെ ഗ്രൂ​പ്പ് ഇ​യി​ല്‍ മൂ​ന്ന് ക​ളി​യി​ല്‍ നി​ന്ന് എ​ട്ട് പോ​യി​ന്‍റോ​ടെ കേ​ര​ളം നാ​ലാം സ്ഥാ​ന​ത്തു നി​ന്ന് ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് ക​യ​റി.