ഹേമ കമ്മിറ്റി റിപ്പോർട്ട്: നോഡൽ ഓഫീസറെ നിയമിക്കണമെന്ന് ഹൈക്കോടതി
Wednesday, November 27, 2024 12:42 PM IST
കൊച്ചി: ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ നോഡല്‍ ഓഫീസറെ നിയമിക്കാന്‍ എസ്ഐടിക്ക് ഹൈക്കോടതി നിര്‍ദേശം. പരാതിക്കാര്‍ നേരിടുന്ന ആക്ഷേപങ്ങളും അധിക്ഷേപങ്ങളും നോഡല്‍ ഓഫീസറെ അറിയിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഹേമ കമ്മറ്റിക്ക് മുന്പില് പരാതി നല്‍കിയവര്‍ക്ക് നേരെ ഭീഷണിയെന്നും ഒട്ടേറെ ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നതായും ഡബ്ല്യുസിസി ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഹര്‍ജികള്‍ പരിഗണിക്കുന്ന ബെഞ്ചിന് മുന്നിലാണ് ഡബ്ല്യുസിസി ഇക്കാര്യങ്ങൾ അറിയിച്ചത്.
ഈ സാഹചര്യത്തിലാണ് പ്രത്യേക നോഡല്‍ ഓഫീസറെ നിയമിക്കണമെന്ന് ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചിട്ടുള്ളത്.