കോ​ഴി​ക്കോ​ട്: പ​ന്തീ​രാ​ങ്കാ​വ് ഗാ​ര്‍​ഹി​ക പീ​ഡ​ന​ക്കേ​സ് തീ​ർ​പ്പാ​ക്കാ​നു​ള്ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബം. രാ​ഹു​ൽ സൈ​ക്കോ​പാ​ത്ത് ആ​ണെ​ന്നും ത​ന്‍റെ മ​ക​ള്‍ നേ​രി​ട്ട​ത് ക്രൂ​ര​മ​ര്‍​ദ​ന​മാ​ണെ​ന്നും പി​താ​വ് പ​റ​ഞ്ഞു.

മ​ക​ളെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാ​ന്‍ പോ​ലും രാ​ഹു​ലും കു​ടും​ബ​വും ത​യാ​റാ​യി​ല്ല. രാ​ഹു​ല്‍ സൈ​ക്കോ​പാ​ത്ത് ആ​ണ്. രാ​ഹു​ൽ സ്ഥി​രം മ​ദ്യ​പാ​നി​യാ​ണ്. മ​ദ്യ​പാ​നി​യ​ല്ലെ​ങ്കി​ലും അ​വ​ന്‍ ഫ്രോ​ഡ് ത​ന്നെ​യാ​ണ്. ഇ​നി അ​വ​നൊ​ന്നി​ച്ചു​ജീ​വി​ക്കാ​ന്‍ ത​യാ​റ​ല്ല എ​ന്ന് മ​ക​ള്‍ തീ​ര്‍​ത്തു​പ​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​നി ഈ ​കേ​സി​ല്‍ ഒ​രു ട്വി​സ്റ്റ് ഉ​ണ്ടാ​വി​ല്ല. അ​തു​ത​ന്നെ​യാ​ണ് ഞ​ങ്ങ​ളും ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും പി​താ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.

പ​ഴ​യ കേ​സി​ല്‍ നി​ന്നും പി​ന്മാ​റി​യ​ത് ഭീ​ഷ​ണി കാ​ര​ണ​മാ​ണ്. അ​ന്ന് മ​ക​ള്‍ ഇ​ട്ട വീ​ഡി​യോ രാ​ഹു​ല്‍ എ​ഴു​തി ന​ല്‍​കി​യ​താ​ണ്. ആ​ദ്യ​ത്തെ പ​രാ​തി കൊ​ടു​ത്ത​പ്പോ​ള്‍ അ​വ​ള്‍​ക്ക് ചി​ല മോ​ഹ​ന​വാ​ഗ്ദാ​ന​ങ്ങ​ളൊ​ക്കെ ന​ല്‍​കി​യി​രു​ന്നു. അ​ങ്ങ​നെ മ​ക​ളെ​ക്കൊ​ണ്ട് മൊ​ഴി മാ​റ്റി​പ്പ​റ​യി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പി​താ​വ് വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ ദി​വ​സം യു​വ​തി​ക്ക് വീ​ണ്ടും മ​ർ​ദ​ന​മേ​റ്റെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് രാ​ഹു​ലി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തി​ന് പു​റ​മെ പ​ഴ​യ​കേ​സ് പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ന്‍ സാ​ധി​ക്കു​മോ​യെ​ന്ന് നി​യ​മോ​പ​ദേ​ശം തേ​ടി​യി​രി​ക്കു​ക​യാ​ണ് പോ​ലീ​സ്.