കൊ​ച്ചി: നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ല​ക്കാ​ട് പ​രാ​ജ​യ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​യോ​ഗം ഇ​ന്ന് കൊ​ച്ചി​യി​ല്‍ ചേ​രും. സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളാ​ണ് യോ​ഗ​ത്തി​ന്‍റെ മു​ഖ്യ അ​ജ​ണ്ട.

പാ​ല​ക്കാ​ട്ടെ ദ​യ​നീ​യ പ​രാ​ജ​യ​വും യോ​ഗ​ത്തി​ല്‍ ഉ​ന്ന​യി​ക്കാ​നു​ള​ള നീ​ക്ക​മാ​ണ് പാ​ര്‍​ട്ടി​യി​ലെ കെ ​സു​രേ​ന്ദ്ര​ന്‍ വി​രു​ദ്ധ ചേ​രി ന​ട​ത്തു​ന്ന​ത്. സു​രേ​ന്ദ്ര​ന്‍ രാ​ജി വ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യം പാ​ര്‍​ട്ടി​യി​ല്‍ ശ​ക്ത​മാ​ണ്.

കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്‍റെ പി​ന്തു​ണ​യു​ണ്ടെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് സു​രേ​ന്ദ്ര​നും അ​ദ്ദേ​ഹ​ത്തെ അ​നു​കൂ​ലി​ക്കു​ന്ന​വ​രും. കേ​ന്ദ്ര നേ​തൃ​ത്വ​ത്തെ സു​രേ​ന്ദ്ര​ന്‍ രാ​ജി സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​തു പോ​ലും നാ​ട​ക​മാ​ണെ​ന്ന വി​ല​യി​രു​ത്ത​ലാ​ണ് പാ​ര്‍​ട്ടി​യി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ എ​തി​രാ​ളി​ക​ള്‍ ഉ​ന്ന​യി​ക്കു​ന്ന​ത്.