മമത ബാനർജിയാണ് ഇന്ത്യ സഖ്യത്തെ നയിക്കേണ്ടത്: കല്ല്യാൺ ബാനർജി
Tuesday, November 26, 2024 3:11 AM IST
ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിനെ നയിക്കാൻ അർഹതയുള്ളത് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ബാനർജിക്കാണെന്ന് തൃണമൂൽ എംപി കല്ല്യാൺ ബാനർജി. തുടർച്ചയായി തെരഞ്ഞെടുപ്പുകളിൽ മോശം പ്രകടനം നടത്തുന്ന കോൺഗ്രസിന് സഖ്യത്തിനെ നയിക്കാൻ അർഹതയില്ലെന്നും അദ്ദേഹം പറഞ്ഞു.
"ബംഗാളിൽ നടന്ന ഉപതെരഞ്ഞെടുപ്പകളിലെല്ലാം തൃണമൂൽ വിജയിച്ചു. എന്നാൽ അത്തരത്തിലുള്ള സ്ഥിതിയിലല്ല കോൺഗ്രസ്. ബിജെപിയെ നേരിടാനുള്ള കരുത്ത് കോൺഗ്രസിനില്ല. ഹരിയാനയിൽ കോൺഗ്രസിന് ബിജെപിയെ തോൽപ്പിക്കാനായില്ല. മഹാരാഷ്ട്രയിൽ കോൺഗ്രസ് 16 സീറ്റുകളിൽ മാത്രമാണ് വിജയിച്ചത്.'-കല്ല്യാൺ ബാനർജി പറഞ്ഞു.
ബംഗാളിൽ തൃണമൂലിന് മുന്നിൽ പിടിച്ചുനിൽക്കാൻ ബിജെപിക്ക് സാധിക്കുന്നില്ലെന്നും കല്ല്യാൺ ബാനർജി പറഞ്ഞു. എന്നാൽ ശരദ് പവാറിനെ പോലുള്ള മുതിർന്ന നേതാക്കൾക്ക് പോലും ബിജെപിയുടെ മുന്നിൽ പിടിച്ചുനിൽക്കാനാകുന്നില്ലെന്നു ദയനീയ പരാജയമാണ് മഹാരാഷ്ട്രയിൽ ഇന്ത്യ സഖ്യത്തിന് സംഭവിച്ചത്.
സഖ്യത്തിനെ നയിക്കാൻ അർഹതയുള്ളത് മമതയ്ക്ക് മാത്രമാണെന്നും ഇതാണ് മമതയെ നേതൃത്വം ഏൽപ്പിക്കാനുള്ള ശരിയായ സമയമെന്നും തൃണമൂൽ എംപി പറഞ്ഞു.