പെ​ർ​ത്ത്: യ​ശ​സ്വി ജ​യ്സ്വാ​ളി​ന്‍റെ​യും വി​രാ​ട് കോ​ഹ്‌​ലി​യു​ടെ​യും സെ​ഞ്ചു​റി​ക്ക​രു​ത്തി​ൽ ഓ​സീ​സി​നെ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റി​ൽ ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ ലീ​ഡ്. ര​ണ്ടാം ഇ​ന്നിം​ഗ്സ് 487-6ൽ ​ഡി​ക്ല​യ​ര്‍ ചെ​യ്ത ഇ​ന്ത്യ ഓ​സീ​സി​ന് മു​ന്നി​ല്‍ 534 റ​ണ്‍​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം മു​ന്നോ​ട്ടു​വെ​ച്ചു.

ജ​യ്സ്വാ​ൾ(161) കോ​ഹ്‌​ലി(100) കെ.​എ​ൽ.​രാ​ഹു​ൽ(77) എ​ന്നി​വ​ർ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. 27 പ​ന്തി​ല്‍ 38 റ​ണ്‍​സു​മാ​യി നി​തീ​ഷ് കു​മാ​ര്‍ റെ​ഡ്ഡി​യും കോ​ഹ്‌​ലി​ക്കൊ​പ്പം പു​റ​ത്താ​കാ​തെ നി​ന്നു. ഓ​സ്ട്രേ​ലി​യ​യ്ക്കാ​യി സ്പി​ന്ന​ർ നേ​ഥ​ൻ ല​യ​ൺ ര​ണ്ടും മി​ച്ച​ൽ സ്റ്റാ​ർ​ക്ക്, ജോ​ഷ് ഹെ​യ്സ​ൽ​വു​ഡ്, പാ​റ്റ് ക​മി​ൻ​സ്, മി​ച്ച​ൽ മാ​ർ​ഷ് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റും വീ​ത​വും വീ​ഴ്ത്തി.

കൂ​റ്റ​ൻ വി​ജ​യ ല​ക്ഷ്യ​വു​മാ​യി ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ഓ​സീ​സ് ത​ക​ർ​ച്ച നേ​രി​ടു​ക​യാ​ണ്. മൂ​ന്നാം ദി​വ​സ​ത്തെ ക​ളി അ​വ​സാ​നി​പ്പി​ക്കു​മ്പോ​ൾ 12 റ​ൺ​സി​ന് മൂ​ന്ന് എ​ന്ന നി​ല​യിലാ​ണ്. ന​ഥാ​ൻ മ​ക്‌​സ്വീ​നി, പാ​റ്റ് ക​മ്മി​ൻ​സ്, മാ​ർ​ന​സ് ലെബുഷെയ്ൻ എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ന​ഷ്ട​മാ​യ​ത്. ഇ​ന്ത്യ​യ്ക്കാ​യി ബും​റ ര​ണ്ടും സി​റാ​ജ് ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.