പാ​ല​ക്കാ​ട്: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​ക്ക് അ​ടി​സ്ഥാ​ന വോ​ട്ടു​ക​ൾ ന​ഷ്ട​മാ​യി​ല്ലെ​ന്ന് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം എ.​കെ.​ബാ​ല​ന്‍. തോ​ല്‍​വി​യു​ടെ പേ​രി​ല്‍ പി.​സ​രി​നെ ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ ത​ള​ർ​ത്താ​ൻ നോ​ക്കേ​ണ്ട. സ​രി​ൻ തി​ള​ങ്ങു​ന്ന ന​ക്ഷ​ത്ര​മാ​കാ​ൻ പോ​കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​രി​ൻ ഇ​ഫ​ക്ട് ഉ​ണ്ടാ​യി​ല്ലെ​ന്ന് അ​ധി​ക്ഷേ​പി​ക്കു​ന്ന​ത് സ​രി​ന്‍റെ ക​ഴി​വ് ന​ന്നാ​യി അ​റി​യാ​വു​ന്ന​വ​രാ​ണ്. സ​രി​നെ സി​പി​എം പൂ​ർ​ണ​മാ​യും സം​ര​ക്ഷി​ക്കും. ജ​മാ​അ​ത്തെ ഇ​സ്ലാ​മി അ​ട​ക്കം വ​ർ​ഗീ​യ ശ​ക്തി​ക​ളു​ടെ വ​ഴിവി​ട്ട സ​ഹാ​യം യു​ഡി​എ​ഫ് നേ​ടി.

ന​യ​ത്തി​ൽ നി​ന്ന് മാ​റാ​ൻ എ​ൽ​ഡി​എ​ഫി​നാ​കി​ല്ല.​ സി​പി​എ​മ്മി​ന് ക​ഴി​യി​ല്ല. അ​തു​കൊ​ണ്ടാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത് ആ​യ​ത്. വ​ട​ക​ര ഡീ​ലെ​ന്ന് നേ​ര​ത്തെ പ​റ​ഞ്ഞ​താ​ണ്.​അ​തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് പാ​ല​ക്കാ​ട്ട് ന​ട​ന്ന​ത്. സ​രി​ൻ ന​ൽ​കി​യ മു​ന്ന​റി​യി​പ്പ് ഇ​ക്കാ​ര്യ​ത്തി​ൽ പൂ​ർ​ണ​മാ​യും ശ​രി​യാ​യി.

ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​ണ് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ യു​ഡി​എ​ഫി​ൽ നി​ന്ന് പ്ര​വ​ർ​ത്തി​ച്ച​ത്. യു​ഡി​എ​ഫ് - ആ​ർ​എ​സ്എ​സ് പാ​ലമായിരുന്നു സ​ന്ദീ​പ് വാ​ര്യ​രെ​ന്നും എ.​കെ.​ബാ​ല​ൻ പ​റ​ഞ്ഞു.