ന്യൂ​ഡ​ൽ​ഹി: തെ​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഗോ​വി​ന്ദ്പു​രി​യി​ൽ പോ​ലീ​സു​കാ​ര​നെ കു​ത്തി​ക്കൊ​ന്നു. രാ​ത്രി പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ 28 കാ​ര​നാ​യ കോ​ൺ​സ്റ്റ​ബി​ളി​നെ മൂ​ന്നം​ഗ സം​ഘ​മാ​ണ് ആ​ക്ര​മി​ച്ച​ത്.

അ​ക്ര​മി​ക​ളി​ൽ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. മൂ​ന്നാ​മ​ൻ ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണ്. ദീ​പ​ക് മാ​ക്‌​സ് (20), കൃ​ഷ് ഗു​പ്ത (18) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഏ​റ്റു​മു​ട്ട​ലി​ലൂ​ടെ​യാ​ണ് പോ​ലീ​സ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. പോ​ലീ​സ് ന​ട​ത്തി​യ വെ​ടി​വ​യ്പ്പി​ൽ ദീ​പ​ക്കി​ന്‍റെ കാ​ലി​ൽ വെ​ടി​യേ​റ്റു. ദീ​പ​ക് ആ​ശു​പ​ത്രി​യി​ൽ സു​ഖം പ്രാ​പി​ച്ചു​വ​രി​ക​യാ​ണ്. ഇ​യാ​ളു​ടെ തോ​ക്ക് പി​ടി​ച്ചെ​ടു​ത്തു.

പ്ര​തി​ക​ൾ മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​ക​ളാ​ണെ​ന്നും ഇ​വ​രു​ടെ പേ​രി​ൽ വേ​റെ​യും കേ​സു​ക​ളു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.