ക​ണ്ണൂ​ർ: ഫി​സി​യോ​തെ​റാ​പ്പി വി​ദ്യാ​ര്‍​ഥി​നി​യെ ഹോ​സ്റ്റ​ലി​ലെ ശു​ചി​മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. എ​റ​ണാ​കു​ളം തോ​പ്പും​പ​ടി സ്വ​ദേ​ശി ആ​ൻ മ​രി​യ​യെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. ക്ലാ​സു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ആ​ന്‍​മ​രി​യ പോ​യി​രു​ന്നി​ല്ല. കൂ​ടെ​യു​ള്ള മ​റ്റ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ക്ലാ​സ് ക​ഴി​ഞ്ഞ് എ​ത്തി​യ​പ്പോ​ഴാ​ണ് ആ​ന്‍​മ​രി​യ​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സെ​ത്തി ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി.

തു​ട​ര്‍​ന്ന് മൃ​ത​ദേ​ഹം പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്നും മ​ര​ണ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും ത​ളി​പ്പ​റ​ന്പ് പോ​ലീ​സ് അ​റി​യി​ച്ചു.