ന്യൂ​ഡ​ൽ​ഹി: നാ​വി​ക​സേ​ന​യു​ടെ അ​ന്ത​ർ​വാ​ഹി​നി​യും മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​രെ കാ​ണാ​താ​യി. ഗോ​വ​ൻ തീ​ര​ത്തു നി​ന്ന് 70 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

അ​പ​ക​ട സ​മ​യ​ത്ത് 13 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് ബോ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രി​ൽ 11 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യെ​ങ്കി​ലും ര​ണ്ടു​പേ​രെ കാ​ണാ​താ​യി. നാ​വി​ക​സേ​ന​യു​ടെ ക​പ്പ​ലും വി​മാ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഇ​വ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.

മാ​ർ​ത്തോ​മ എ​ന്ന ബോ​ട്ടും സ്കോ​ർ​പീ​ൻ ക്ലാ​സ് അ​ന്ത​ർ​വാ​ഹി​നി​യും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​തെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്ന് തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യെ​ന്നും നാ​വി​ക​സേ​ന അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.