തൃ​ശൂ​ർ : തൃ​ശൂ​ർ പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. എ​ഐ​വൈ​എ​ഫ് നേ​താ​വ് എ​എ​സ് ബി​നോ​യ് ആ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്.

മ​ത​വി​കാ​രം ഇ​ള​ക്കി വി​ട്ടാ​ണ് സു​രേ​ഷ് ഗോ​പി തൃ​ശ്ശൂ​രി​ൽ ജ​യി​ച്ച​തെ​ന്നാ​ണ് ഹ​ർ​ജി​യി​ലെ ആ​രോ​പ​ണം. വോ​ട്ടെ​ടു​പ്പ് ദി​ന​ത്തി​ല്‍ മ​ത ചി​ഹ്ന​ങ്ങ​ളു​പ​യോ​ഗി​ച്ച് വോ​ട്ട​ര്‍​മാ​രെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

സു​ഹൃ​ത്ത് മു​ഖേ​ന സു​രേ​ഷ് ഗോ​പി വോ​ട്ട​ര്‍​മാ​ര്‍​ക്ക് പെ​ന്‍​ഷ​ന്‍ വാ​ഗ്ദാ​നം ചെ​യ്തെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് പെ​ൻ​ഷ​ൻ തു​ക കൈ​മാ​റി​യി​ട്ടു​മു​ണ്ടെ​ന്നു​മാ​ണ് ഹ​ർ​ജി​യി​ലെ വാ​ദം. ജ​സ്റ്റി​സ് കൗ​സ​ർ ഇ​ട​പ്പ​ഗ​ത്താ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ക.