കോ​ട്ട​യം: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം സു​ഗ​മ​വും കു​റ്റ​മ​റ്റ​മാ​ക്കാ​നും സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത് അ​ഭി​ന​ന്ദ​നാ‍​ര്‍​ഹ​മാ​ണെ​ന്ന് എ​ൻ​എ​സ്‌​എ​സ്. മു​ഖ​പ​ത്ര​മാ​യ സ​ർ​വീ​സി​ലെ ലേ​ഖ​ന​ത്തി​ലാ​ണ് സ​ർ​ക്കാ​രി​നെ അ​ഭി​ന​ന്ദി​ച്ച​ത്. സ്പോ​ട്ട് ബു​ക്കിം​ഗി​ൽ ഉ​ണ്ടാ​യ ആ​ശ​യ​ക്കു​ഴ​പ്പം അ​ട​ക്കം സ​ർ​ക്കാ​ർ വേ​ഗ​ത്തി​ല്‍ പ​രി​ഹ​രി​ച്ചു.

അ​തേ സ​മ​യം ശ​ബ​രി​മ​ല ദേ​ശീ​യ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​ക്ക​ണ​മെ​ന്ന് എ​ൻ​എ​സ്‌​എ​സ് ആ​വ​ർ​ത്തി​ച്ചു. ദേ​ശീ​യ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​ക്കി ശ​ബ​രി​മ​ല​യെ പ്ര​ഖ്യാ​പി​ക്കേ​ണ്ട കാ​ലം അ​തി​ക്ര​മി​ച്ചു. ഭ​ക്ത​ർ​ക്ക് സു​ഗ​മ ദ​ർ​ശ​നം ഉ​റ​പ്പാ​ക്കാ​ൻ വൈ​ദ​ഗ്ധ്യം നി​റ​ഞ്ഞ തീ​ർ​ഥാ​ട​ന ഭ​ര​ണ സം​വി​ധാ​നം ഉ​ണ്ടാ​വ​ണം.

തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ അ​നു​ഷ്‌​ഠാ​ന പ്രാ​ധാ​ന്യം നി​ല​നി​ർ​ത്താ​നും സം​ര​ക്ഷി​ക്കാ​നും കാ​ലി​ക​മാ​യ ന​ട​പ​ടി​ക​ള്‍ ആ​വ​ശ്യ​മെ​ന്നും എ​ൻ​എ​സ്‌​എ​സ് ചൂ​ണ്ടി​ക്കാ​ട്ടി. പ​മ്പ​യി​ല്‍ എ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് അ​നു​ഷ്‌​ഠാ​ന​പ​ര​മാ​യ വി​വ​ര​ങ്ങ​ള്‍ കൃ​ത്യ​മാ​യി ന​ല്‍​കു​ന്ന സം​വി​ധാ​നം ഉ​ണ്ടാ​വ​ണ​മെ​ന്നും എ​ൻ​എ​സ്‌​എ​സ് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.