തി​രു​വ​ന​ന്ത​പു​രം: ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ ഒ​രു നി​മി​ഷം പോ​ലും അ​ധി​കാ​ര​ത്തി​ല്‍ തു​ട​ര​രു​തെ​ന്നും അ​ധി​കാ​ര​ത്തി​ല്‍ ക​ടി​ച്ചു​തൂ​ങ്ങി​ക്കി​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന അ​ദ്ദേ​ഹ​ത്തെ മു​ഖ്യ​മ​ന്ത്രി പു​റ​ത്താ​ക്ക​ണ​മെ​ന്നും കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ന്‍.

സ​ജി ചെ​റി​യാ​നെ മ​ന്ത്രി​പ​ദ​ത്തി​ലി​രു​ത്തി ന​ട​ത്തു​ന്ന ഏ​ത് അ​ന്വേ​ഷ​ണ​വും പ്ര​ഹ​സ​ന​മാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭ​ര​ണ​ഘ​ട​ന​യെ തൊ​ട്ട് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​ത്തി​ലേ​റി​യ സ​ജി ചെ​റി​യാ​ന്‍ അ​തേ ഭ​ര​ണ​ഘ​ട​നെ​യാ​ണ് അ​വ​ഹേ​ളി​ച്ച​ത്.

സ​ജി ചെ​റി​യാ​നു ഭ​ര​ണ​ഘ​ട​ന​യോ​ടോ, നാ​ടി​നോ​ടോ അ​ല്‍​പ്പ​മെ​ങ്കി​ലും സ്നേ​ഹ​വും കൂ​റു​മു​ണ്ടെ​ങ്കി​ല്‍ ഒ​രു നി​മി​ഷം അ​ധി​കാ​ര​ത്തി​ല്‍ തു​ട​ര​രു​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ഗു​രു​ത​ര വീ​ഴ്ച ഹൈ​ക്കോ​ട​തി ക​ണ്ടെ​ത്തി​യ​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ഖ​ത്തേ​റ്റ അ​ടി​കൂ​ടി​യാ​ണ്.

ഭ​ര​ണ​ഘ​ട​ന​യെ മാ​നി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി സ​ജി ചെ​റി​യാ​നെ മ​ന്ത്രി​സ​ഭ​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്ക​ണം. സം​ര​ക്ഷി​ക്കാ​ന്‍ തു​നി​ഞ്ഞാ​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ടി​നെ കോ​ണ്‍​ഗ്ര​സ് നി​യ​മ​പ​ര​മാ​യും രാ​ഷ്ട്രീ​യ​പ​ര​മാ​യും നേ​രി​ടു​മെ​ന്നും സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.