പാലക്കാട്ട് അയ്യായിരത്തിലധികം വോട്ടിന് വിജയിക്കുമെന്ന് സി. കൃഷ്ണകുമാർ
Thursday, November 21, 2024 10:28 AM IST
പാലക്കാട്: പാലക്കാട് 5000-ൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലുള്ള വിജയമാണ് പ്രതീക്ഷിക്കുന്നതെന്ന് പാലക്കാട്ടെ എൻഡിഎ സ്ഥാനാർഥി സി. കൃഷ്ണകുമാർ. ബിജെപിയുടെ ശക്തികേന്ദ്രമായ നഗരപരിധിയിൽ തങ്ങൾ വിചാരിച്ചതിലും പോളിംഗ് കൂടിയെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫും യുഡിഎഫും അവരുടെ ശക്തി കേന്ദ്രങ്ങളെന്ന് അവകാശപ്പെടുന്ന പഞ്ചായത്തുകളിൽ പോളിംഗ് കുറഞ്ഞു. പതിനായിരത്തിൽ അധികം വോട്ടുകളുടെ ലീഡാണ് നഗരസഭാ പരിധിയിൽ പ്രതീക്ഷിക്കുന്നത്.
യുഡിഎഫിനു പിരായിരി പഞ്ചായത്തിൽ ലഭിക്കുന്ന ലീഡിനെ മറികടക്കാനുള്ള ഭൂരിപക്ഷം നഗരസഭാ പരിധിയിൽ എൻഡിഎയ്ക്ക് കിട്ടും. ഇത്തവണ പിരായിരി പഞ്ചായത്തിൽ രണ്ടാംസ്ഥാനത്തേക്ക് എൻഡിഎ വരുമെന്നും കൃഷ്ണകുമാർ അവകാശപ്പെട്ടു.