കൊ​ച്ചി: ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ പ​രാ​മ​ര്‍​ശ​ത്തി​ല്‍ മ​ന്ത്രി സ​ജി ചെ​റി​യാ​നെ​തി​രേ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി വി​ധി ഇ​ന്ന്. അ​ഭി​ഭാ​ഷ​ക​നാ​യ ബൈ​ജു എം. ​നോ​യ​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ജ​സ്റ്റീസ് ബെ​ച്ചു കു​ര്യ​ന്‍ തോ​മ​സ് അ​ധ്യ​ക്ഷ​നാ​യ സിം​ഗി​ള്‍ ബെ​ഞ്ചാ​ണ് വി​ധി പ​റ​യു​ന്ന​ത്. കേ​സ് ഡ​യ​റി​യും പ്ര​സം​ഗ​ത്തി​ന്‍റെ വി​ശ​ദ​മാ​യ രൂ​പ​വും പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് സിം​ഗി​ള്‍ ബെ​ഞ്ച് വി​ധി പ​റ​യു​ക.

ഭ​ര​ണ​സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് സ​ജി ചെ​റി​യാ​ന്‍ കേ​സ് അ​ട്ടി​മ​റി​ച്ചു​വെ​ന്നാ​ണ് ഹ​ര്‍​ജി​യി​ലെ പ്ര​ധാ​ന ആ​രോ​പ​ണം. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഹ​ര്‍​ജി​ക്കാ​ര​ന്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. എന്നാൽ നി​ര​വ​ധി സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ച​തി​ല്‍ നി​ന്ന് ഭ​ര​ണ​ഘ​ട​ന​യെ അ​വ​ഹേ​ളി​ച്ച​താ​യി ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ന്നാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ന്‍റെ വാ​ദം.

പക്ഷെ സ​ജി ചെ​റി​യാ​ന്‍റെ പ​രാ​മ​ര്‍​ശ​ത്തി​ല്‍ പ്ര​ഥ​മ​ദൃ​ഷ്ട്യാ അ​വ​ഹേ​ള​ന​മു​ണ്ടെ​ന്നാ​യി​രു​ന്നു ഹൈ​ക്കോ​ട​തി​ നി​രീ​ക്ഷ​ണം. ശ​ബ്ദ സാ​മ്പി​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ല്ലാ​തെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് എ​ങ്ങ​നെ തീ​ര്‍​പ്പി​ലെ​ത്താ​ന്‍ ക​ഴി​യു​മെ​ന്നാ​യിരുന്നു ഹൈ​ക്കോ​ട​തി​ ചോദിച്ചത്.

2022 ജൂ​ലൈ മൂ​ന്നി​ന് പ​ത്ത​നം​തി​ട്ട​യി​ലെ മ​ല്ല​പ്പ​ള്ളി​യി​ല്‍ സി​പി​എം ഏ​രി​യാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ലാ​യി​രു​ന്നു സ​ജി ചെ​റി​യാ​ന്‍റെ വി​വാ​ദ പ്ര​സം​ഗം.