ഉപതെരഞ്ഞെടുപ്പിന് ശേഷമുള്ള മന്ത്രിസഭാ യോഗം ഇന്ന്; വയനാട് ദുരന്തത്തിലെ കേന്ദ്ര നിലപാട് ചർച്ചയാകും
Thursday, November 21, 2024 8:42 AM IST
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിനു ശേഷമുള്ള സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. വയനാട് ചൂരൽമല ദുരന്തത്തിൽ കേന്ദ്രസർക്കാർ സഹായം നൽകാത്തതും ഇതുമായി ബന്ധപ്പെട്ട നിയമപോരാട്ടവും യോഗത്തിൽ ചർച്ചയായേക്കും.
ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ കേന്ദ്ര നിലപാട് അറിഞ്ഞശേഷം നിയമ നടപടികളിലേക്ക് കടക്കാനാണ് സർക്കാരിന്റെ നീക്കം.