കൊ​ച്ചി: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ അ​തി​ഥി തൊ​ഴി​ലാ​ളി​യി​ൽ നി​ന്നും ക​ഞ്ചാ​വ് ക​ണ്ടെ​ത്തി. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി ഹ​സ​ബു​ൾ ബി​ശ്വാ​സി​ൽ നി​ന്നു​മാ​ണ് മൂ​ന്ന് കി​ലോ ക​ഞ്ചാ​വ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഹ​സ​ബു​ൾ സ​ഞ്ച​രി​ച്ച ഓ​ട്ടോ ചെ​ങ്ങ​മ​നാ​ട് ഭാ​ഗ​ത്ത് വ​ച്ച് ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ട​ത്തി​ൽ പെ​ടു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ഇ​യാ​ളെ​യും ഓ​ട്ടോ ഡ്രൈ​വ​റെ​യും അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​തു​ട​ർ​ന്ന് ബാ​ഗി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.

ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​ങ്ക​മാ​ലി പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ചെ​ങ്ങ​മ​നാ​ട് ഭാ​ഗ​ത്ത് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തി​നാ​യി ക​ഞ്ചാ​വു​മാ​യി പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.