കൊ​ളം​ബോ: ഡോ. ​ഹ​രി​ണി അ​മ​ര​സൂ​ര്യ വീ​ണ്ടും ശ്രീ​ല​ങ്ക​ൻ പ്ര​ധാ​ന​മ​ന്ത്രി. കൊ​ളം​ബോ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് അ​നി​രു കു​മാ​ര ദി​സ​നാ​യ​കെ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും അ​ട​ക്കം 22 പേ​ര​ട​ങ്ങു​ന്ന മ​ന്ത്രി​സ​ഭ​യാ​ണ് ചു​മ​ത​ല​യേ​റ്റെ​ടു​ത്ത​ത്.

പ്ര​തി​രോ​ധ, ധ​ന​കാ​ര്യ വ​കു​പ്പു​ക​ൾ പ്ര​സി​ഡ​ന്‍റ് കൈ​വ​ശം വ​യ്ക്കും. അ​തേ​സ​മ​യം, മ​ന്ത്രി​സ​ഭ​യി​ൽ മു​സ്‌​ലിം പ്രാ​തി​നി​ധ്യ​മി​ല്ല. 225 അം​ഗ പാ​ർ​ല​മെ​ന്‍റി​ൽ 159 സീ​റ്റ് നേ​ടി​യാ​ണ് ഇ​ട​തു​സ​ഖ്യ​മാ​യ എ​ൻ​പി​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത്.

പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​ത്തി​ന് പു​റ​മെ വി​ദ്യാ​ഭ്യാ​സ വ​കു​പ്പും ഹ​രി​ണി ഏ​റ്റെ​ടു​ക്കും. സാ​മൂ​ഹ്യ ശാ​സ്ത്ര​ജ്ഞ​യും അ​ക്കാ​ദ​മി​ക് ആ​ക്ടി​വി​സ്റ്റും രാ​ഷ്ട്രീ​യ​പ്ര​വ​ര്‍​ത്ത​ക​യു​മാ​യ ഹ​രി​ണി നി​രേ​ക അ​മ​ര​സൂ​ര്യ ഈ ​വ​ര്‍​ഷം സെ​പ്റ്റം​ബ​ര്‍ 24 മു​ത​ല്‍ ല​ങ്ക​യു​ടെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു വ​രി​ക​യാ​ണ്.

വ​നി​താ ശി​ശു​ക്ഷേ​മ വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്യു​ന്ന സ​രോ​ജ സാ​വി​ത്രി പോ​ൾ​രാ​ജാ​ണ് മ​ന്ത്രി​സ​ഭ​യി​ലെ മ​റ്റൊ​രു സ്ത്രീ ​പ്രാ​തി​നി​ധ്യം.