പാലക്കാട്: ബിജെപി വിട്ട് കോൺഗ്രസിലെത്തിയ ശേഷം ഇതാദ്യമായി കെ. മുരളീധരനൊപ്പം വേദിപങ്കിട്ട് സന്ദീപ് വാര്യർ. ശീകൃഷ്ണപുരത്തെ പരിപാടിയിലാണ് ഇരുവരും വേദി പങ്കിട്ടത്.

മുരളീധരനെ മുരളിയേട്ടൻ എന്ന് അഭിസംബോധന ചെയ്ത് പ്രസംഗം ആരംഭിച്ച സന്ദീപ് വാര്യർ അദ്ദേഹത്തെ വാനോളം പുകഴ്ത്താനും മടിച്ചില്ല. ഏറ്റവും ഇഷ്ടമുള്ള നേതാവാണ് മുരളീധരനെന്നും, സഹോദര തുല്യനാണ് അദ്ദേഹമെന്നും സന്ദീപ് വാര്യർ പറഞ്ഞു. ആനയെയും മോഹൻലാലിനെയും കെ. മുരളീധരനെയും എത്ര കണ്ടാലും മലയാളിക്ക് മടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പഴയ പ്രത്യാശാസ്ത്രത്തിന്‍റെ പേരിൽ മുരളീധരനെ വിമർശിച്ചിട്ടുണ്ട്. താൻ ഇപ്പോൾ കോൺഗ്രസുകാരനാണ്. മുരളിയേട്ടനും കോൺഗ്രസിനും ഒപ്പം ഇനി ഉണ്ടാകുമെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.