വാ​ഷിം​ഗ്ട​ൺ: യു​ക്രെ​യ്ൻ യു​ദ്ധ​ത്തി​ൽ ഉ​ത്ത​ര​കൊ​റി​യ​ന്‍ സൈ​നി​ക​രെ പ​ങ്കെ​ടു​പ്പി​ക്കാ​നു​ള്ള റ​ഷ്യ​യു​ടെ നീ​ക്ക​ത്തി​നു മ​റു​പ​ടി​യാ​യി യു​എ​സി​ന്‍റെ നി​ർ​ണാ​യ​ക ഇ​ട​പെ​ട​ൽ. യു​എ​സ് ന​ല്‍​കി​യ ആ​യു​ധ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് റ​ഷ്യ​യി​ല്‍ ദീ​ര്‍​ഘ​ദൂ​ര ആ​ക്ര​മ​ണ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​ല്‍ യു​ക്രെ​യ്നി​നു​മേ​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന വി​ല​ക്ക് നീ​ക്കി യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍.

ആ​ര്‍​മി ടാ​ക്റ്റി​ക്ക​ല്‍ മി​സൈ​ല്‍ സി​സ്റ്റം​സ് (എ​ടി​എ​സി​എം​എ​സ് ) എ​ന്ന​റി​യ​പ്പെ​ടു​ന്ന ദീ​ര്‍​ഘ​ദൂ​ര മി​സൈ​ലു​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​നാ​ണ് അ​നു​മ​തി ന​ല്കി​യ​ത്. ജോ ​ബൈ​ഡ​ന്‍ യു​എ​സ് പ്ര​സി​ഡ​ന്‍റ് പ​ദ​മൊ​ഴി​യാ​ന്‍ ര​ണ്ടു മാ​സം മാ​ത്രം ശേ​ഷി​ക്കെ​യാ​ണ് നി​ര്‍​ണാ​യ​ക തീ​രു​മാ​നം. അ​തേ​സ​മ​യം, ഇ​തേ​ക്കു​റി​ച്ച് വൈ​റ്റ്ഹൗ​സ് ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

യു​എ​സ് ന​ല്‍​കി​യ ആ​യു​ധ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് റ​ഷ്യ​യു​ടെ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ള്‍ ആ​ക്ര​മി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്ന് യു​ക്രെ​യ്ന്‍ പ്ര​സി​ഡ​ന്‍റ് വോ​ളോ​ദി​മി​ർ സെ​ലെ​ന്‍​സ്‌​കി നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.