മും​ബൈ: ദ ​സ​ബ​ര്‍​മ​തി റി​പ്പോ​ര്‍​ട്ട് എ​ന്ന സി​നി​മ​യെ അ​ഭി​ന​ന്ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. അ​സ​ത്യ പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്ക് ഏ​റെ നാ​ള്‍ ആ​യു​സ് ഇ​ല്ല എ​ന്നാ​ണ് സി​നി​മ വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് കാ​ണാ​നാ​കു​ന്ന വി​ധ​ത്തി​ൽ ഈ ​സ​ത്യം പു​റ​ത്തു​വ​രു​ന്ന​ത് ന​ല്ല​താ​ണ്.

വ്യാ​ജ ആ​ഖ്യാ​ന​ങ്ങ​ൾ​ക്ക് പ​രി​മി​ത കാ​ല​ത്തേ​ക്ക് മാ​ത്ര​മേ നി​ല​നി​ൽ​പ്പു​ണ്ടാ​കൂ. ഒ​ടു​വി​ൽ, വ​സ്തു​ത​ക​ൾ പു​റ​ത്തു​വ​രു​മെ​ന്നും മോ​ദി കു​റി​ച്ചു.

2002-ലെ ​ഗോ​ധ്ര ട്രെ​യി​ൻ ക​ത്തി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വ​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള ചി​ത്ര​മാ​ണ് ദ ​സ​ബ​ർ​മ​തി റി​പ്പോ​ർ​ട്ട്. സി​നി​മ​യി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ബോ​ളി​വു​ഡ് താ​രം വി​ക്രാ​ന്ത് മാ​സി​ക്ക് നേ​രെ വ​ധ​ഭീ​ഷ​ണി​യു​ണ്ടെ​ന്ന് താ​രം നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.