വയനാട്ടിൽ എൽപി സ്കൂൾ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ; 20 ഓളം വിദ്യാർഥികൾ ആശുപത്രിയിൽ
Sunday, November 17, 2024 5:03 PM IST
കൽപ്പറ്റ: എൽപി സ്കൂൾ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. വയനാട് ഡബ്ല്യൂഎംഒ മുട്ടിൽ എൽപി സ്കൂളിലെ വിദ്യാർഥികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.
20 ഓളം വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ രണ്ട് കുട്ടികളുടെ നില ഗുരുതരമാണ്.
സ്കൂളിലെ ഭക്ഷണത്തിൽനിന്ന് ഭക്ഷ്യവിഷബാധയേറ്റതാകാമെന്നാണ് സംശയം. കൈനാട്ടി താലൂക്ക് ആശുപത്രിയിൽ ആണ് കുട്ടികളെ പ്രവേശിപ്പിച്ചിരിക്കുന്നത്.