ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ബ​വാ​ന മേ​ഖ​ല​യി​ൽ വാ​ഹ​നം ഓ​ടി​ച്ച​തി​ന്‍റെ പേ​രി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ യു​വാ​വി​നെ​യും കൗ​മാ​ര​ക്കാ​ര​നാ​യ സു​ഹൃ​ത്തി​നെ​യും കു​ത്തി​ക്കൊ​ന്നു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത നാ​ല് കു​ട്ടി​ക​ളാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ.

ദേ​ശീ​യ ത​ല​സ്ഥാ​ന​ത്തെ ജി-​ബ്ലോ​ക്ക് ജെ​ജെ കോ​ള​നി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. 17, 20 വ​യ​സു​ള്ള​വ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​രും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത നാ​ല് ആ​ൺ​കു​ട്ടി​ക​ളു​മാ​യി ബൈ​ക്ക് ഓ​ടി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ഴ​ക്കു​ണ്ടാ​യി​രു​ന്നു.

വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ നാ​ല് പ്ര​തി​ക​ളി​ൽ ര​ണ്ട് പേ​ർ ബൈ​ക്ക് യാ​ത്രി​ക​നെ​യും സു​ഹൃ​ത്തി​നെ​യും ക​ത്തി​കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പ്ര​തി​ക​ളി​ൽ ര​ണ്ട് പേ​ർ​ക്ക് 15 വ​യ​സും മ​റ്റ് ര​ണ്ട് പേ​ർ​ക്ക് 16, 13 വ​യ​സു​ണ്ടെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഇ​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. പ്ര​തി​ക​ൾ​ക്കെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്തു. ജു​വ​നൈ​ൽ ജ​സ്റ്റി​സ് ആ​ക്ട് പ്ര​കാ​ര​മാ​ണ് പോ​ലീ​സ് ന​ട​പ​ടി തു​ട​ങ്ങി​യ​ത്.