ധീരനായ ഇടയന് വിട; അനുശോചിച്ച് പ്രതിപക്ഷ നേതാവ്
Thursday, October 31, 2024 9:36 PM IST
തിരുവനന്തപുരം: യാക്കോബായ സഭാധ്യക്ഷന് ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. സമരഭരിതമായ താപസജീവിതമായിരുന്നു കാലം ചെയ്ത ബസേലിയോസ് തോമസ് പ്രഥമന്റേതെന്ന് പ്രതിപക്ഷ നേതാവ് അനുശോചിച്ചു.
പ്രതിസന്ധിഘട്ടങ്ങളില്‍ സഭയെ മുന്നോട്ട് നയിക്കുന്നതിനുള്ള ഊര്‍ജവും ശക്തിയുമാണ് ശ്രേഷ്ഠ കാതോലിക്കാ ബാവ വിശ്വാസി സമൂഹത്തിന് നല്‍കിയത്. ധീരനായ ഇടയനായിരുന്നു. കാറും കോളും നിറഞ്ഞ കാലങ്ങളില്‍ യാക്കോബായ സഭയെ പോരാളിയുടെ വീര്യത്തോടെ വീഴ്ചകളില്ലാതെ നയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
തനിക്ക് അദ്ദേഹവുമായി കാല് നൂറ്റാണ്ടു കാലത്തെ ആത്മബന്ധമുണ്ട്. അചഞ്ചലമായ ദൈവ വിശ്വാസത്തിന്റെ ബലത്തിലാണ് തന്റെ ജീവിതം മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം ജീവിതത്തിലുടനീളം തെളിയിച്ചിട്ടുണ്ടെന്നും വി.ഡി.സതീശന് പറഞ്ഞു.