ഐപിഎൽ താരലേലം; രോഹിത് മുംബൈ ഇന്ത്യന്‍സില്‍ തുടരും
Thursday, October 31, 2024 7:28 PM IST
മുംബൈ: ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി രോഹിത് ശർമ്മ ഉള്‍പ്പെടെ അഞ്ച് താരങ്ങളെ മുംബൈ ഇന്ത്യന്‍സ് നിലനിർത്തി. ക്യാപ്റ്റൻസിയിൽ നിന്ന് രോഹിത്തിനെ നീക്കിയതോടെ താരം ക്ലബ് വിടുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
16.30 കോടി രൂപയ്ക്കാണ് രോഹിത്തിനെ മുംബൈ നിലനിര്‍ത്തിയത്. ജസ്പ്രിത് ബുംറ 18 കോടി, സൂര്യകുമാര്‍ യാദവ് 16.35 കോടി, ഹാര്‍ദിക് പാണ്ഡ്യ 16.5 കോടി, തിലക് വര്‍മ എട്ടു കോടി എന്നിവരും ടീമില്‍ തുടരും. ഇഷാന് കിഷന്, ടിം ഡേവിഡ് എന്നിവരെ ടീം ലേലത്തിനു വയ്ക്കും.
ഹാര്‍ദിക് പാണ്ഡ്യയുടെ കീഴിൽ കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസിന്റെ പ്രകടനം ദയനീയമായിരുന്നു. ഈ സീസണിൽ കിരീടം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടീം കളത്തിലിറങ്ങുന്നത്.