കൊ​ച്ചി: സ്കൂ​ട്ട​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം. എ​റ​ണാ​കു​ളം പ​ന​ങ്ങാ​ടു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ക​ലൂ​ർ ഗോ​കു​ലം ഫൈ​നാ​ൻ​സി​ല്‍ ജോ​ലി ചെ​യ്യു​ന്ന പ​ള്ളു​രു​ത്തി സ്വ​ദേ​ശി സ​നി​ല (40) ആ​ണ് മ​രി​ച്ച​ത്.

മാ​ട​വ​ന സി​ഗ്ന​ലി​ന് സ​മീ​പം ചൊ​വ്വാ​ഴ്ച രാ​വി​ലെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. അ​രൂ​ർ ഭാ​ഗ​ത്ത് നി​ന്ന് വൈ​റ്റി​ല ഭാ​ഗ​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്ന സ്കൂ​ട്ട​റി​ൽ മ​റ്റൊ​രു ബൈ​ക്ക് ത​ട്ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ട്ട​ർ മീ​ഡി​യ​ൻ ക​ട​ന്ന് എ​തി​ർ ദി​ശ​യി​ല്‍ വ​ന്ന ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഈ ​ബൈ​ക്കാ​ണ് ക​ത്തി ന​ശി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ര​ണ്ടു​പേ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്. അ​തേ​സ​മ​യം സ്കൂ​ട്ട​റി​ല്‍ ആ​ദ്യം ഇ​ടി​ച്ച ബൈ​ക്ക് നി​ർ​ത്താ​തെ പോ​യി. ഇ​യാ​ള്‍​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.