ഇ​ടു​ക്കി: ക​ഞ്ചാ​വ് ബീ​ഡി ക​ത്തി​ക്കാ​ൻ തീ​പ്പെ​ട്ടി ചോ​ദി​ച്ച് എ​ക്സൈ​സ് ഓ​ഫീ​സി​ൽ ക​യ​റി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ കേ​സ്. ഇ​ടു​ക്കി അ​ടി​മാ​ലി​യി​ലെ എ​ക്സൈ​സ് ഓ​ഫീ​സി​ലാ​ണ് സം​ഭ​വം.

തൃ​ശൂ​രി​ലെ സ്കൂ​ളി​ൽ നി​ന്ന് മൂ​ന്നാ​റി​ലേ​ക്ക് വി​നോ​ദ​യാ​ത്ര​ക്കെ​ത്തി​യ വി​ദ്യാ​ർ​ഥി സം​ഘ​ത്തി​ൽ​പെ​ട്ട​വ​രാ​ണ് കു​ടു​ങ്ങി​യ​ത്. ഓ​ഫീ​സി​ന്‍റെ പി​ൻ​വ​ശ​ത്ത് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ കി​ട​ക്കു​ന്ന​ത് ക​ണ്ട് വ​ർ​ക്ക്‌​ഷോ​പ്പാ​ണെ​ന്ന് ക​രു​തി​യാ​ണ് ഇ​വ​ർ അ​ക​ത്തു​ക​യ​റി തീ​പ്പെ​ട്ടി ചോ​ദി​ച്ച​ത്.

മു​റി​ക്കു​ള്ളി​ൽ യൂ​ണി​ഫോ​മി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ ക​ണ്ട് ഓ​ടി​പ്പോ​കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ത​ട​ഞ്ഞ് നി​ർ​ത്തി ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​രു കു​ട്ടി​യി​ൽ നി​ന്ന് അ​ഞ്ച് ഗ്രാം ​ക​ഞ്ചാ​വും മ​റ്റൊ​രു കു​ട്ടി​യി​ൽ നി​ന്ന് ഒ​രു ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലും ക​ണ്ടെ​ടു​ത്തു.

ഇതോടെ ഇവരുടെ അ​ധ്യാ​പ​ക​രെ വി​വ​ര​മ​റി​യി​ക്കു​ക​യും മാ​താ​പി​താ​ക്ക​ളെ വി​ളി​ച്ചു വ​രു​ത്തു​ക​യും ചെ​യ്തു. ശേ​ഷം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൗ​ൺ​സി​ലിംഗും ന​ൽ​കി. ല​ഹ​രി വ​സ്തു​ക്ക​ൾ കൈ​വ​ശം വ​ച്ചതിന് ഇവർക്കെതിരേ കേസെടുത്തിട്ടുണ്ട്.