വൻ കുഴൽപ്പണ വേട്ട; മൂന്നുപേർ പിടിയിൽ
Thursday, October 17, 2024 10:09 PM IST
ആലപ്പുഴ : ബംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 1,01,01,150 രൂപയുടെ കുഴൽപ്പണവുമായി മൂന്നു പേരെ കായകുളം പോലീസ് പിടികൂടി. ട്രെയിൻ മാർഗവും റോഡ് വഴിയും വൻ തോതിൽ കുഴൽപ്പണം എത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
കരുനാഗപ്പള്ളി സ്വദേശികളായ നസീം, റമീസ് അഹമ്മദ്, നിസാർ എന്നവരാണ് കായംകുളം റെയിൽവേ സ്റ്റേഷനിൽ വച്ച് പിടിയിലായത്. ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്.
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയതാണ് പ്രതികൾ. ഇവർ ഇതിനുമുമ്പ് പലപ്രാവശ്യവും കള്ളപ്പണം കടത്തിയിട്ടുണ്ടെങ്കിലും പിടികൂടുന്നത് ഇത് ആദ്യമായാണെന്ന് പോലീസ് പറഞ്ഞു.