തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സി​ൽ നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട ഡോ. ​പി. സ​രി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​എ​സ്. ശ​ബീ​നാ​ഥ​ൻ. ഇ​ഷ്ട​മു​ള്ള സ്‌​ഥ​ല​ത്ത്‌ പോ​സ്റ്റിം​ഗ് ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ മ​ന​സി​ൽ ആ​ഗ്ര​ഹി​ച്ച ശ​മ്പ​ളം ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ മ​റു​ക​ണ്ടം ചാ​ടു​ന്ന ക​രി​യ​ർ അ​ല്ല രാ​ഷ്ട്രീ​യ​മെ​ന്ന ശ​ബ​രീ​നാ​ഥ​ൻ വി​മ​ർ​ശി​ച്ചു.

പാ​ർ​ട്ടി വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​തി​ന് കോ​ൺ​ഗ്ര​സി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​തി​ന് പി​ന്നാ​ലെ താ​ൻ ഇ​ട​തു​പ​ക്ഷ​ത്തി​നൊ​പ്പം ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് സ​രി​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് വി​മ​ർ​ശ​ന​വു​മാ​യി ശ​ബ​രീ​നാ​ഥ​ൻ രം​ഗ​ത്തെ​ത്തി​യ​ത്.

ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് ശ​ബ​രീ​നാ​ഥ​ൻ മു​ൻ സ​ഹ​പ്ര​വ​ർ​ത്ത​ക​നെ വി​മ​ർ​ശി​ച്ച​ത്. പാ​ല​ക്കാ​ട് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു എ​തി​ർ​പ്പു​മാ​യി പി.​സ​രി​ൻ രം​ഗ​ത്തെ​ത്തി​യ​ത്. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​മാ​ണ് സ​രി​ൻ ഉ​ന്ന​യി​ച്ച​ത്.