ന്യൂ​ഡ​ൽ​ഹി: പാ​ല​ക്കാ​ട്ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലു​മാ​യി ഒ​രു ത​ർ​ക്ക​വു​മി​ല്ലെ​ന്ന് ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ. ത​ന്‍റെ പാ​ർ​ട്ടി​യു​ടെ സ്ഥാ​നാ​ർ​ഥി പു​തു​പ്പ​ള്ളി​യി​ൽ വ​രു​മ്പോ​ൾ താ​ൻ എ​ങ്ങ​നെ ബ​ഹി​ഷ്‌​ക​രി​ക്കാ​നാ​ണെ​ന്ന് രാ​ഹു​ൽ ചോ​ദി​ച്ചു.

ര​ണ്ടു​ദി​വ​സം മു​ന്പ് രാ​ഹു​ലു​മാ​യി സം​സാ​രി​ച്ചി​രു​ന്നു. ഇ​ന്ന് ക​ല്ല​റ​യി​ൽ കാ​ണാ​മെ​ന്നു തീ​രു​മാ​നി​ച്ച​താ​ണ്. എ​ന്നാ​ൽ ഷെ​ഡ്യൂ​ളി​ൽ മാ​റ്റം വ​ന്നു. ഇ​ന്നും വെ​ള്ളി​യാ​ഴ്ച​യും ഡ​ൽ​ഹി​യി​ൽ നി​ൽ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യി. പി​ന്നീ​ട് കാ​ണാ​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്.

പാ​ർ​ട്ടി ഒ​രു തീ​രു​മാ​ന​മെ​ടു​ത്താ​ൽ അ​ത് അ​നു​സ​രി​ക്ക​ണം സ​രി​ൻ തെ​റ്റു​തി​രു​ത്തു​ക​യാ​ണ് വേ​ണ്ട​ത്. പാ​ല​ക്കാ​ടും വ​യ​നാ​ടും ഉ​റ​പ്പാ​യ സീ​റ്റു​ക​ളാ​ണെ​ന്നും ചാ​ണ്ടി പ​റ​ഞ്ഞു.

പി​താ​വി​ന്‍റെ ക​ല്ല​റ​യെ ചൊ​ല്ലി​യു​ള്ള ത​ർ​ക്കം സ​ഹി​ക്കാ​നാ​വു​ന്നി​ല്ലെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ പ്ര​തി​ക​രി​ച്ചു. തു​റ​ന്നു കി​ട​ക്കു​ന്ന പ​ള്ളി​യും ക​ല്ല​റ​യു​മാ​ണ്. അ​വി​ടെ ആ​ർ​ക്കും എ​പ്പോ​ഴും സ​ന്ദ​ർ​ശി​ക്കാ​മെ​ന്നും ചാ​ണ്ടി കൂ​ട്ടി​ച്ചേ​ർ​ത്തു.