മു​ൾ​ട്ടാ​ൻ: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ൽ പാ​ക്കി​സ്ഥാ​ൻ ഇ​ന്നിം​ഗ്സ് തോ​ൽ​വി​യി​ലേ​ക്ക്. സ്കോ​ർ: പാ​ക്കി​സ്ഥാ​ൻ: 556, 152/6 ഇം​ഗ്ല​ണ്ട് 823/7. സ​ന്ദ​ർ​ശ​ക​രോ​ട് 267 റ​ണ്‍​സി​ന്‍റെ ലീ​ഡ് വ​ഴ​ങ്ങി​യ പാ​ക്കി​സ്ഥാ​ന്‍ നാ​ലാം ദി​നം അ​വ​സാ​നി​ക്കു​മ്പോ​ള്‍ ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ ആ​റി​ന് 152 എ​ന്ന നി​ല​യി​ലാ​ണ്.

ഒ​രു​ദി​വ​സം മാ​ത്രം ശേ​ഷി​ക്കെ പാ​ക്കി​സ്ഥാ​ൻ ഇ​പ്പോ​ഴും ഇം​ഗ്ല​ണ്ടി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​റി​നേ​ക്കാ​ൾ 115 റ​ണ്‍​സ് പി​ന്നി​ലാ​ണ്. ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ കൂ​ട്ട​ത​ക​ർ​ച്ച​യാ​ണ് പാ​ക്കി​സ്ഥാ​ൻ നേ​രി​ട്ട​ത്. ആ​ദ്യ പ​ന്തി​ൽ ത​ന്നെ അ​ബ്ദു​ള്ള ഷെ​ഫീ​ക്ക് പൂ​ജ്യ​നാ​യി മ​ട​ങ്ങി.

പി​ന്നാ​ലെ സ​യീം അ​യൂ​ബ് 29, ഷാ​ൻ മ​സൂ​ദ് 11, ബാ​ബ​ർ അ​സം അ​ഞ്ച്, സൗ​ദ് ഷ​ക്കീ​ൽ 29, മു​ഹ​മ്മ​ദ് റി​സ്വാ​ൻ 10 എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യി. 41 റ​ൺ​സു​മാ​യി അ​ഗ സ​ല്‍​മാ​നും 27 റ​ൺ​സു​മാ​യി അ​മേ​ര്‍ ജ​മാ​ലു​മാ​ണ് ക്രീ​സി​ല്‍. ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി​യ ഗു​സ് ആ​റ്റ്കി​ന്‍​സ​ണും ബ്രൈ​ഡ​ണ്‍ കാ​ര്‍​സെ​യു​മാ​ണ് പാ​ക് നി​ര​യി​ൽ വ​ൻ നാ​ശം വി​ത​ച്ച​ത്.

പാ​കി​സ്ഥാ​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് സ്‌​കോ​റാ​യ 556നെ​തി​രെ ഇം​ഗ്ല​ണ്ട് ഏ​ഴി​ന് 823 എ​ന്ന നി​ല​യി​ല്‍ ഡി​ക്ല​യ​ര്‍ ചെ​യ്യു​ക​യാ​യി​രു​ന്നു. ട്രി​പ്പി​ള്‍ സെ​ഞ്ചു​റി നേ​ടി​യ ഹാ​രി ബ്രൂ​ക്ക് (317), ഇ​ര​ട്ട സെ​ഞ്ചു​റി നേ​ടി​യ ജോ ​റൂ​ട്ട് (262) എ​ന്നി​വ​രാ​ണ് ഇം​ഗ്ല​ണ്ടി​നെ കൂ​റ്റ​ന്‍​സ സ്‌​കോ​റി​ലേ​ക്ക് ന​യി​ച്ച​ത്.

ബെ​ന്‍ ഡ​ക്ക​റ്റ് (84), സാ​ക് ക്രൗ​ളി (78) എ​ന്നി​വ​ർ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി. പാ​ക്കി​സ്ഥാ​നു വേ​ണ്ടി അ​യൂ​ബ്, ന​സീം ഷാ ​എ​ന്നി​വ​ര്‍ ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി.