ബാ​ഴ്‌​സ​ലോ​ണ: സ്പാ​നി​ഷ് ടെ​ന്നീ​സ്‌ ഇ​തി​ഹാ​സം റാ​ഫേ​ല്‍ ന​ദാ​ല്‍ വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ചു. ന​വം​ബ​റി​ല്‍ മ​ലാ​ഗ​യി​ല്‍ ന​ട​ക്കു​ന്ന ഡേ​വി​സ് ക​പ്പ് ഫൈ​ന​ൽ​സോ​ടെ താ​രം ക​ള​മൊ​ഴി​യും. എ​ക്സി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ​യാ​ണ് 38കാ​ര​നാ​യ ന​ദാ​ല്‍ വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

"പ്ര​ഫ​ഷ​ണ​ല്‍ ടെ​ന്നീ​സി​ല്‍ നി​ന്ന് ഞാ​ന്‍ വി​ര​മി​ക്കു​ക​യാ​ണെ​ന്ന് നി​ങ്ങ​ളെ അ​റി​യി​ക്കു​ന്നു. കു​റ​ച്ചു​കാ​ല​മാ​യി വ​ള​രെ​യ​ധി​കം ബു​ദ്ധി​മു​ട്ടി​യാ​ണ് ഞാ​ൻ ടെ​ന്നീ​സി​ൽ തു​ട​രു​ന്ന​ത്. പ്ര​ത്യേ​കി​ച്ചും ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി. പ​രി​മി​തി​ക​ളി​ല്ലാ​തെ ക​ളി​ക്കാ​നാ​കു​മെ​ന്ന് ഞാ​ൻ ഒ​രു കാ​ല​ത്തും പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല..'- ന​ദാ​ൽ പ​റ​ഞ്ഞു.

22 ഗ്രാ​ൻ‌‌​സ്‌​ലാം കി​രീ​ടം ചൂ​ടി​യ ക​ളി​മ​ൺ കോ​ർ​ട്ടി​ലെ രാ​ജാ​വാ​ണ് ക​ളി മ​തി​യാ​ക്കി മ​ട​ങ്ങു​ന്ന​ത്. ര​ണ്ടു​ത​വ​ണ വീ​തം വിം​ബി​ൾ​ഡ​ൺ, ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ കി​രീ​ട​വും നാ​ലു ത​വ​ണ യു​എ​സ് ഓ​പ്പ​ൺ കി​രീ​ട​വും നേ​ടി. കൂ​ടാ​തെ, 36 മാ​സ്റ്റേ​ഴ്സ് കി​രീ​ടം, അ​ഞ്ച് ഡേ​വി​സ് ക​പ്പ് കി​രീ​ടം എ​ന്നി​വ​യും താ​രം സ്വ​ന്തം പേ​രി​ലാ​ക്കി.

2008ലെ ​ബെ​യ്ജിം​ഗ് ഒ​ളിം​പി​ക്സി​ൽ സിം​ഗി​ൾ​സ് സ്വ​ർ​ണ​വും 2016ലെ ​റി​യോ ഒ​ളിം​പി​ക്സി​ൽ ഡ​ബി​ൾ​സ് സ്വ​ർ​ണ​വും നേ​ടി​യി​രു​ന്നു.