കൊച്ചിയിൽ കാർ ലോറിക്ക് പിന്നിൽ ഇടിച്ചുകയറി; യുവതി മരിച്ചു, ഭർത്താവിനും മകനും പരിക്ക്
Tuesday, October 8, 2024 10:09 AM IST
കൊച്ചി: കുമ്പളം ടോൾ പ്ലാസക്ക് സമീപം കാർ ലോറിക്കു പിന്നിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ യുവതി മരിച്ചു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിനി രശ്മിയാണ് മരിച്ചത്. ഇവരുടെ ഭർത്താവ് പ്രമോദും മകൻ ആരോണും പരിക്കുകളോടെ ആശുപത്രിയിലാണ്.
ഇന്നു പുലർച്ചെയാണ് അപകടമുണ്ടായത്. കാർ വെട്ടിപ്പൊളിച്ചാണ് മൂന്ന് പേരെയും പുറത്തെടുത്തത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രശ്മിയെ രക്ഷിക്കാനായില്ല. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.