കൊ​ണ്ടോ​ട്ടി: കൂ​ട്ടു​കാ​രോ​ടൊ​ത്ത് ക്വാ​റി​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ര്‍​ഥി മു​ങ്ങി മ​രി​ച്ചു. ഇ​ജ്ജ് ലാ​ല്‍ (17) ആ​ണ് മ​രി​ച്ച​ത്.

ഫ​റോ​ക്ക് ഗ​ണ​പ​ത് സ്‌​കൂ​ളി​ലെ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​യാ​ണ്. കൊ​ണ്ടോ​ട്ടി ചെ​റു​കാ​വ് പ​ഞ്ചാ​യ​ത്തി​ലെ പൂ​ച്ചാ​ല്‍ ഭാ​ഗ​ത്ത് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ക്കു​ന്ന ക്വാ​റി​യി​ൽ കൂ​ട്ടു​കാ​ർ​ക്കൊ​പ്പം കു​ളി​ക്കാ​ൻ ​ഇ​റ​ങ്ങി​യ​താ​ണ് ഇ​ജ്ജ് ലാ​ല്‍.

തു​ട​ർ​ന്ന് നീ​ന്തു​ന്ന​തി​നി​ട​യി​ല്‍ ആ​ഴ​മു​ള്ള ഭാ​ഗ​ത്ത് കു​ട്ടി മു​ങ്ങി പോ​കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു എ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.