ബെ​യ്റൂ​ട്ട്: ല​ബ​ന​നി​ൽ വീ​ണ്ടും വ്യോ​മാ​ക്ര​ണം ന​ട​ത്തി ഇ​സ്ര​യേ​ൽ. ത​ല​സ്ഥാ​ന​മാ​യ ബെ​യ്റൂ​ട്ടി​ൽ‌ ആ​ണ് വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഹി​സ്ബു​ള്ള​യു​ടെ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു വ്യോ​മാ​ക്ര​മ​ണം.

ചൊ​വ്വാ​ഴ്ച ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ‌ ആ​റ് പേ​ർ‌ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ‌ മ​രി​ച്ച​വ​രി​ൽ ഹി​സ്ബു​ള്ള ക​മാ​ൻ​ഡ​റും ഉ​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

തി​ങ്ക​ളാ​ഴ്ച ഹി​സ്ബു​ള്ള​യു​ടെ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 558 പേ​ർ മ​രി​ച്ചി​രു​ന്നു.​ആ​ക്ര​മ​ണ​ത്തി​ൽ 1600 ഓ​ളം പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ഇ​സ്ര​യേ​ൽ - ഹ​മാ​സ് യു​ദ്ധം ആ​രം​ഭി​ച്ച​തി​ന് ശേ​ഷം മേ​ഖ​ല​യി​ൽ ന​ട​ന്ന ഏ​റ്റ​വും വ​ലി​യ ആ​ക്ര​മ​ണ​മാ​യി​രു​ന്നു തി​ങ്ക​ളാ​ഴ്ച ന​ട​ന്ന​ത്.