മും​ബൈ: മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ ര​ണ്ടു പെ​ൺ​കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി പോ​ലീ​സ് വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ടു സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് താ​നെ പോ​ലീ​സ്. ബ​ദ്‌​ലാ​പു​രി​ലെ സ്കു​ളി​ൽ സ്വീ​പ്പ​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന അ​ക്ഷ​യ് ഷി​ൻ​ഡെ(23) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സ്കൂ​ളി​ലെ പെ​ൺ​കു​ട്ടി​ക​ളെ​യാ​ണ് പ്ര​തി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച ത​ലോ​ജ ജ​യി​ലി​ൽ​നി​ന്നു ബ​ദ്‌​ലാ​പു​രി​ലേ​ക്കു കൊ​ണ്ടു​പോ​ക​വേ ഷി​ൻ​ഡെ പോ​ലീ​സു​കാ​ര​ന്‍റെ പ​ക്ക​ൽ​നി​ന്നു റി​വോ​ൾ​വ​ർ ത​ട്ടി​യെ​ടു​ത്ത് വെ​ടി​വ​ച്ചു​വെ​ന്നാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഷി​ൻ‌​ഡെ​യെ . ക​ൽ​വ​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

ഷി​ൻ​ഡെ ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ ഒ​രു അ​സി​സ്റ്റ​ന്‍റ് ഇ​ൻ​സ്പെ​ക്ട​ർ​ക്കു പ​രി​ക്കേ​റ്റ​താ​യി പോ​ലീ​സ് അ​റി​യി​ച്ചി​രു​ന്നു.